A review by govindjs
മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal by Benyamin

4.0

 ചിലരുടെ സ്വപ്നങ്ങൾ, അത് വെറുതെ കാണാനുള്ളതുമാത്രമാണ്. 

അറബ് വസന്തത്തെ ചുറ്റിപ്പറ്റി മധ്യപൂർവ്വേഷ്യയിലും വടക്കേ ആഫ്രിക്കയിലും നടന്ന കഷ്ടപ്പാടിന്റെയും വിപ്ലവത്തിന്റെയും പ്രത്യാശയുടെയും തിരിച്ചടിയുടേയും അടിച്ചമർത്തലിന്റെയും ചിത്രീകരണം.
നൂറ്റാണ്ടുകളായിട്ടുള്ള സുന്നി-ഷിയ വ്യത്യാസങ്ങൾ, അവരുടെ കഷ്ടപ്പാടുകൾ, സൗഹൃദങ്ങൾ എന്നിവ അടിസ്ഥാനമാക്കി എഴുതിയ ഈ നോവലിൽ എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ കാണാം. ഇതിനുപുറമെ കഥ ഏത് ദേശത്താണ് ചുരുളഴിയുന്നതെന്ന് വ്യക്തമാക്കാത്തതിലൂടെ നോവലിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കാനും രചയിതാവിന് സാധിക്കുന്നു.